കറണ്ട് അഫയേഴ്സ്: ഫെബ്രുവരി 14, 2026
കേരളം (Kerala News)
- ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ (10 മാസം) മാറി. മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിന്റെ അവയവങ്ങൾ 'ഗ്രീൻ ചാനൽ' വഴി എറണാകുളത്തുനിന്ന് തിരുവനന്തപുരത്തെത്തിച്ച് നാല് കുട്ടികൾക്ക് പുതുജീവൻ നൽകി.
- നവോദൻ പദ്ധതി: സംസ്ഥാനത്തെ തരിശുഭൂമി കൃഷിയിടമാക്കാൻ കൃഷി വകുപ്പ് ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് നവോദൻ. ലോകബാങ്ക് സഹായത്തോടെയുള്ള 'കേര' പദ്ധതിയുടെ ഭാഗമാണിത്. കേരള അഗ്രിബിസിനസ് കമ്പനിക്കാണ് (KABCO) ഇതിന്റെ നടത്തിപ്പ് ചുമതല.
- നഗര നയം (Urban Policy): ഇന്ത്യയിൽ ആദ്യമായി നഗര നയം രൂപീകരിച്ച സംസ്ഥാനമായി കേരളം മാറി. 2050-ഓടെ കേരളത്തിലെ 80 ശതമാനം പ്രദേശങ്ങളും നഗര സ്വഭാവമുള്ളതാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.
- പ്രത്യേക പാഠ്യപദ്ധതി: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ഇന്ത്യയിലാദ്യമായി പ്രത്യേക പാഠ്യപദ്ധതി പുറത്തിറക്കിയ സംസ്ഥാനം കേരളമാണ്. 'ലീപ് എഹെഡ്' എന്ന പേരിൽ ഇംഗ്ലീഷിലും മലയാളത്തിലും ഈ പുസ്തകം പുറത്തിറക്കി. ULCCS ഫൗണ്ടേഷനും നബാർഡും ചേർന്നാണ് 'സർഗ്ഗശേഷി' പദ്ധതിയുടെ ഭാഗമായി ഇത് നടപ്പിലാക്കുന്നത്.
- ചിരി ഹെൽപ്പ് ഡെസ്ക്: പരീക്ഷാപ്പേടി അകറ്റുന്നതിനായി കേരള പോലീസ് ആരംഭിച്ച ഹെൽപ്പ് ഡെസ്ക് പദ്ധതിയാണ് 'ചിരി'.
ദേശീയം (National)
- ആപ്പിൾ സ്റ്റോർ ഇന്ത്യയിൽ: ആപ്പിൾ കമ്പനി ഇന്ത്യയിലെ തങ്ങളുടെ ആറാമത്തെ ഔദ്യോഗിക സ്റ്റോർ മുംബൈയിലെ ബോറിവലിയിൽ ആരംഭിക്കുന്നു. മുംബൈയിലെ രണ്ടാമത്തെ ആപ്പിൾ സ്റ്റോറാണിത്. (ഇന്ത്യയിലെ ആദ്യ സ്റ്റോർ 2023-ൽ മുംബൈ ബി.കെ.സിയിൽ ആയിരുന്നു).
- തമിഴ്നാട് സർക്കാർ പദ്ധതി: സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന തമിഴ്നാട് സർക്കാരിന്റെ പദ്ധതിയാണ് കലൈഞ്ജർ മഗളിർ ഉരിമൈ തുകൈ പദ്ധതി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടുത്തിടെ കുടിശ്ശിക ഉൾപ്പെടെ 5000 രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകുകയുണ്ടായി
Tags:
CA 2026
