പ്രതിരോധം & സാങ്കേതികവിദ്യ (Defense & Tech)
- ആണവോർജ്ജ മേഖലയിലെ സ്വകാര്യ പങ്കാളിത്തം: ഇന്ത്യയിൽ ആണവോർജ്ജ മേഖലയിലേക്ക് (Nuclear Power Sector) കടന്നുവരുന്ന ആദ്യ സ്വകാര്യ കമ്പനി അദാനി ഗ്രൂപ്പ് ആണ്. ഇതിനായി 'അദാനി അറ്റോമിക് എനർജി ലിമിറ്റഡ്' എന്ന കമ്പനി രൂപീകരിച്ചു.
- എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ELF): വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ ദിബ്രുഗഡിൽ (മൊറാൻ, ദേശീയപാത 37) ഉദ്ഘാടനം ചെയ്തു. 4.2 കിലോമീറ്ററാണ് ഇതിന്റെ നീളം.
- സർജിക്കൽ റോബോട്ട്: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക സർജിക്കൽ റോബോട്ടിക് പ്ലാറ്റ്ഫോമാണ് എസ്.എസ്.ഐ. മന്ത്ര 3.0 (SSI Mantra 3.0).
- എ.ഐ ഇംപാക്ട് സമ്മിറ്റ് 2026: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപമാണ് ഈ ഉച്ചകോടിയുടെ വേദി. ഏഴ് പ്രധാന പ്രമേയങ്ങളെ (Themes) ആസ്പദമാക്കിയാണ് ഉച്ചകോടി നടക്കുന്നത്.
കേരളം (Kerala News)
- മലയാളി അമ്പയറുടെ നേട്ടം: ടി20 ലോകകപ്പിലൂടെ അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റം കുറിച്ച മലയാളി അമ്പയറാണ് കെ.എൻ. അനന്തപത്മനാഭൻ. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി താരമാണ്.
- ഭ്രമയുഗം സിനിമയുടെ നേട്ടം: ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിൽ പ്രദർശിപ്പിച്ച ആദ്യത്തെ മലയാള ചലച്ചിത്രമായി ഭ്രമയുഗം മാറി. മമ്മൂട്ടി പ്രധാന വേഷം ചെയ്ത ഈ ചിത്രം രാഹുൽ സദാശിവനാണ് സംവിധാനം ചെയ്തത്.
- കേരള ഗ്രാഫീൻ നയം: കേരളത്തെ ഒരു ആഗോള ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 'കേരള ഗ്രാഫീൻ നയം' അംഗീകരിച്ചു. 'അത്ഭുതവസ്തു' എന്നറിയപ്പെടുന്ന ഗ്രാഫീനായി ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ (IICG) സ്ഥാപിക്കും.
ദേശീയം & അന്തർദേശീയം (National & International)
- റോഡ്-റെയിൽ തുരങ്കം: ഇന്ത്യയിലാദ്യമായി നദിക്കടിയിലൂടെ (ബ്രഹ്മപുത്ര, അസം) നിർമ്മിക്കുന്ന ഇരട്ടക്കുഴൽ റോഡ്-റെയിൽ തുരങ്കം വരുന്നു. ഇത് ലോകത്തിലെ രണ്ടാമത്തെ റോഡ്-റെയിൽ തുരങ്കമാണ് (നീളം: 15.79 കി.മീ).
- ചരിത്ര പുസ്തകം: അന്തരിച്ച പ്രശസ്ത ചരിത്രകാരനും സോവിയറ്റ് വിമത നേതാവുമായ റോയ് മെദ്വേദേവ് രചിച്ച പ്രധാന പുസ്തകമാണ് 'ലെറ്റ് ഹിസ്റ്ററി ജഡ്ജ്' (Let History Judge).
Tags:
CA 2026
